കേന്ദ്രമന്ത്രി ശരത്പവാറിന്റെ കരണത്ത് സിഖുകാരന് ആഞ്ഞടിച്ച സംഭവം താന്‍ ഭംഗിയായി ആസ്വദിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരന് ടി പത്മനാഭന്. പവാര്‍ അടിക്ക് അര്‍ഹനാണ്. ചാനലുകള്‍ അത് ഭംഗിയായി കാണിക്കുകയും ചെയ്തു എന്നും പത്മനാഭന് കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അങ്കണം സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
അതേസമയം പവാര്‍ വിഷയത്തില്‍ അണ്ണാ ഹസാരെ പ്രതികരിച്ചതിനെ പത്മനാഭന് വിമര്‍ശിക്കുകയും ചെയ്തു. അടി ആസ്വദിച്ചു എന്ന് തന്നേപ്പോലൊരു പ്രാകൃതന് പറയാം, പക്ഷേ ഹസാരെയെപ്പോലുള്ള ആധുനിക ഗാന്ധിയന്‍ അത് പറയാന്‍ പാടുണ്ടോ എന്ന് പത്മനാഭന് ചോദിച്ചു. അടി ഒന്നേ കിട്ടിയുള്ളോ എന്ന് യഥാര്‍ത്ഥ ഗാന്ധിയന്‍ ഒരിക്കലും ചോദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.