താന്‍ എഴുതുന്നത് വായിക്കാറില്ലെന്ന് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി ആഗ്നസ് ദെസാര്‍ത്തെ. ഹേ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദെസാര്‍ത്തെ. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പീറ്റര്‍ ഫ്ലോറന്‍സുമായായിരുന്നു ദെസാര്‍ത്തെയുടെ ചര്‍ച്ച.
ഒരു പ്രമേയം മനസില്‍ കടന്നുവരുമ്പോള്‍ എഴുതും. എന്നാല്‍ പിന്നീട് അത് ഒരിക്കല്‍പ്പോലും തുറന്നുനോക്കാറില്ല. എഴുതാന്‍ സമയം കിട്ടാറില്ല. കിട്ടുന്ന സമയം ഫലപ്രദമായി എഴുതുമെന്നും ദെസാര്‍ത്തെ പറഞ്ഞു.
സമുദായത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ സാധിച്ചത് മുതിര്‍ന്നപ്പോള്‍ മാത്രമാണെന്നും ദെസാര്‍ത്തെ പറഞ്ഞു. തന്റെ കൃതികളില്‍ സെക്സിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനെ ദെസാര്‍ത്തെ ന്യായീകരിച്ചു. എഴുത്തില്‍ വ്യാകരണത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും ദെസാര്‍ത്തെ അഭിപ്രായപ്പെട്ടു.