ഖുറാനിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്ത് പ്രതി കത്താറയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം പതിനറാം തിയതി വരെ നടക്കുന്ന ഉസ്‌ബെക്കിസ്ഥാന്‍ പാരമ്പരാഗത കലാപ്രദര്‍ശനത്തോടനുബന്ധിച്ചാണ് കൈയെഴുത്ത് പ്രതി കത്താറയിലെത്തിയത്.
സമര്‍ഖന്തിലെ അല്‍ഹാജ് അഹ്‌റാര്‍ മദ്രസയില്‍ സൂക്ഷിച്ചതായിരുന്നു ഈ പൌരാണിക ഖുര്‍ആന്‍ പകര്‍പ്പ്. പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതന്‍ അബൂബക്കര്‍ അല്‍കഫലാണ് ബാഗ്‌ദാദില്‍ നിന്നും സമര്‍ഖന്തിലേക്ക് കൈയെഴുത്ത് പ്രതി കൊണ്ടുവന്നത്.