എം മുകുന്ദനുപിന്നാലെ പെരുമ്പടവത്തിന്‍റെയും പുതിയ നോവല്‍

ചൊവ്വ, 8 നവം‌ബര്‍ 2011 (17:05 IST)
എം മുകുന്ദന്‍റെ ‘ഡല്‍ഹി ഗാഥകള്‍’ എന്ന പുതിയ നോവല്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെ മലയാളത്തിലെ മികച്ച നോവലിസ്റ്റുകളില്‍ ഒരാളായ പെരുമ്പടവം ശ്രീധരനും തന്‍റെ പുതിയ കൃതിയുമായി എത്തുന്നു. പെരുമ്പടവത്തിന്‍റെ പുതിയ നോവല്‍ ‘ഒരിടത്തുമില്ലാത്ത ഒരു നഗരം’ തിരുവനന്തപുരത്ത് നടക്കുന്ന ഡി സി ബുക്സ് പുസ്തകമേളയില്‍ പ്രകാശനം ചെയ്യും.

ഒ എന്‍ വി കുറുപ്പാണ് ഈ നോവല്‍ പ്രകാശനം ചെയ്യുന്നത്. പെരുമ്പടവത്തിന്‍റെ സ്ഥിരം പ്രസാധകരായ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സാണ് ‘ഒരിടത്തുമില്ലാത്ത ഒരു നഗരം’ പ്രസാധനം ചെയ്യുന്നത്.

‘ഡല്‍ഹി ഗാഥകള്‍’ 3500 വ്യത്യസ്ത കവര്‍ ചിത്രങ്ങളുമായാണ് വിതരണത്തിനെത്തിയത്. എന്നാല്‍ ‘ഒരിടത്തുമില്ലാത്ത ഒരു നഗരം’ അത്തരം പ്രചരണ തന്ത്രങ്ങളൊന്നും പയറ്റുന്നില്ല എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക