റൌളിംഗ് എഴുതുന്നു; പിള്ളേര്‍ക്കല്ല!

ശനി, 25 ഫെബ്രുവരി 2012 (00:52 IST)
ഹാരിപോട്ടറിന്റെ സൃഷ്ടാവ് ജെ കെ റൌളിംഗിന്റെ പുതിയ നോവല്‍ വരുന്നു. എന്നാല്‍ ഹാരിപോട്ടര്‍ ആരാധകര്‍ സന്തോഷിക്കാന്‍ വരട്ടേ, ഇത് ഹാരിപോട്ടര്‍ കഥയല്ല. മുതിര്‍ന്നവരെ ല‌ക്‍ഷ്യം വച്ചുള്ള ഒരു വ്യത്യസ്ത നോവലായിരിക്കുമെന്നാണ് റൊളിംഗ് അറിയിച്ചിരിക്കുന്നത്. നോവലിന്റെ പ്രമേയത്തെക്കുറിച്ച് പക്ഷെ റൌളിംഗ് ഒന്നും മിണ്ടിയിട്ടില്ല.

ഹാരിപോട്ടര്‍ നോവലുകള്‍ ലോകമെങ്ങും വിപണിയിലെത്തിച്ചത് പ്രസാധകരായ ബ്ലൂംസ്ബറിയാണ്. എന്നാല്‍ പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നത് പുതിയ പ്രസാധകരായിരിക്കുമെന്ന് റൗളിംഗ് പറഞ്ഞു. ഹാച്ചെറ്റെ ഗ്രൂപ്പിന് കീഴിലുള്ള 'ലിറ്റല്‍, ബ്രൗണ്‍' ആയിരിക്കും പ്രസാധകരെന്ന് അവര്‍ അറിയിച്ചു.

ഏഴ് പുസ്തകങ്ങളാണ് ഹാരിപോട്ടര്‍ പരമ്പരയില്‍ റൗളിംഗ് എഴുതിയത്. 2007ലാണ് അവസാന പുസ്തകം ഇറങ്ങിയത്. അതിന് ശേഷം അവര്‍ ഒരു പുസ്തകവും എഴുതിയിട്ടില്ല. അതിനാല്‍ത്തന്നെ റൌളിംഗിന്റെ പുതിയ നോവലും ഹാരിപോട്ടര്‍ പോലെ പ്രശ്സ്തി നേടുമെന്നാണ് പ്രസാധകരുടെ കണക്കുകൂട്ടല്‍.

വെബ്ദുനിയ വായിക്കുക