മുല്ലപ്പെരിയാര്‍: പ്രക്ഷോഭത്തിന് തയ്യാറെന്ന് മുകുന്ദന്‍

ശനി, 3 ഡിസം‌ബര്‍ 2011 (09:54 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ച് തുടങ്ങണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി ബഹുജനപ്രക്ഷോഭം ആവശ്യമാണ്. ഇത്തരം പ്രക്ഷോഭത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ തയാറാണെന്നും മുകുന്ദന്‍ പറഞ്ഞു. കൊല്ലം ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികമായ പ്രവര്‍ത്തനങ്ങള്‍ക്കു പകരം ബുദ്ധിപൂര്‍വമായ ഇടപെടലുകളാണ്‌ ഇക്കാര്യത്തില്‍ വേണ്ടത്‌. രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാനായി സാഹിത്യരംഗത്തുള്ളവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ അധികാരികളും വേണ്ട രീതിയില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുകയുള്ളൂ. 30 ലക്ഷത്തിലധികം മനുഷ്യരെ ബാധിക്കുന്ന പ്രശ്നം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക