മനസ്സില്‍ എന്നും കമല

വെള്ളി, 18 നവം‌ബര്‍ 2011 (12:06 IST)
നിരവധി ഭാഷകളില്‍ നിന്ന് വന്ന എഴു.ുകാരാണ് രുക്മിണി ഭായി നായര്‍, അനാമിക, അരുന്ധതി സുബ്രഹ്മണ്യം, കെ സച്ചിദാനന്ദന്‍ എന്നിവര്‍ പ്രമുഖ സാഹിത്യകാരി കമലാദാസിനെ അനുസ്മരിച്ചു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കമലാദാസ് അനുസ്മരണം നടത്തിയത്. വികാരം കൊണ്ട് കഥ എഴുതിയ കഥാകാരിയാണ് കമലയെന്ന് കവി കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ജീവിതവുമായി കമലാദാസിന് പെട്ടെന്ന് തന്നെ ഇഴുകിച്ചേരാനായി. ഇത് മലയാളം ചെറുകഥാ സാഹിത്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

അതേസമയം രുക്മിണി എന്‍പതുകളില്‍ കമലാദാസുമായി ഉള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. കമലാദാസ് വളരെ ലളിതവും ചുറ്റുപാടുകളില്‍ മുഴുകിയുമാണ് ജീവിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ കഥകളിലൂടെ കുറെയധികം പേരുടെ ജീവിതം പരിപോഷിപ്പിച്ചു. കമലാദാസിനെക്കുറിച്ച് രുക്മിണിക്കുണ്ടായ വളരെ വികാരപരമായ അനുഭവവും അവര്‍ പങ്കുവെച്ചു. കമലാദാസിന്റെ മകനാണെന്ന് അവകാശപ്പെട്ട് വന്ന ഒരാള്‍, അവര്‍ തന്നില്‍ പ്രകാശം പരത്തിയതായി പറഞ്ഞു. എന്നാല്‍ അയാള്‍ ഒരു അന്ധനാണെന്ന് പിന്നീടാണ് മനസിലായത്. ഇതില്‍ നിന്ന് കമലാദാസിന്റെ കഥകള്‍ എത്രത്തോളം സ്വാധീനിക്കപ്പെടുന്നതായി വ്യക്തമാകുന്നതായും അവര്‍ പറഞ്ഞു.

പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരിയ അരുന്ധതി സുബ്രഹ്മണ്യം, കമലാദാസുമായി തനിക്കുള്ള പ്രത്യേക സ്നേഹം പങ്കുവെച്ചു. കമലയുടെ കവിതകള്‍ വെറുതെയാണെന്നും അത്മാനുരാഗമാണെന്നും ആദ്യം താന്‍ കരുതി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കവിതകള്‍ വീണ്ടും വായിച്ചപ്പോഴാണ് അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ സാധിച്ചത്. പ്രമുഖ ഹിന്ദി കവയത്രി അനാമികയും കമലാദാസിനെ അനുസ്മരിച്ചു. താന്‍ കമലാദാസിനെ കണ്ടപ്പോള്‍ സ്ത്രീകളെക്കുറിച്ച് ഒരു കവിത പാടിയതും അവര്‍ അനുസ്മരിച്ചു.

വെബ്ദുനിയ വായിക്കുക