പ്രതിഷേധം: തസ്ലീമയുടെ പുസ്തകം പ്രകാശനം ചെയ്യാനായില്ല

ബുധന്‍, 1 ഫെബ്രുവരി 2012 (18:05 IST)
WD
WD
വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ ഏറ്റവും പുതിയ പുസ്‌തകത്തിന്റെ പ്രകാശനം പ്രതിഷേധം മൂലം മാറ്റിവച്ചു. 'നിര്‍ഭാസന്‍' (എക്‌സൈല്‍) എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുപ്പത്തിയാറാമത് കൊല്‍ക്കത്ത പുസ്‌തകമേളയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രകാശനം റദ്ദാക്കിയതായി 'ബുക്ക്‌സെല്ലേഴ്‌സ് ആന്‍ഡ്‌ പബ്ലിഷേഴ്‌സ് ഗില്‍ഡ്‌' അറിയിക്കുകയായിരുന്നു.

2007-ല്‍ കൊല്‍ക്കത്തയില്‍ നിന്ന് കുടിയിറക്കപ്പെട്ടപ്പോള്‍ നേരിട്ട പ്രശ്നങ്ങളാണ് 'നിര്‍ഭാസന്‍' എന്ന പുസ്തകത്തിലൂടെ തസ്ലീമ പറയുന്നത്.

'പീപ്പിള്‍സ്‌ ബുക്ക്‌ സൊസൈറ്റി' പുസ്‌തകമേളയില്‍ 'നിര്‍ഭാസന്‍' പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക