എം കെ സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

ബുധന്‍, 21 ഡിസം‌ബര്‍ 2011 (14:12 IST)
PRO
PRO
ഗ്രന്ഥകാരനും വാഗ്മിയുമായ പ്രൊഫ എം കെ സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന ജീവചരിത്ര ഗന്ഥമാണ് എം കെ സാനുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം തുടങ്ങിയവയാണ് എം കെ സാനുവിന്റെ മറ്റ് പ്രധാന കൃതികള്‍.

ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരവും എം കെ സാനുവിന് ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക