ഓരോ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്നവരുടെ എണ്ണം കേട്ടാല്‍ അവിശ്വാസികള്‍ ഞെട്ടും!

ഗോവിന്ദ് ശ്യാം

തിങ്കള്‍, 13 ജനുവരി 2020 (16:02 IST)
ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. കോടിക്കണക്കിന് ഭക്തരാണ് ഇവിടെ ഓരോ വര്‍ഷവും എത്തുന്നത്. മക്കയിലെ ഹജ്ജ് കഴിഞ്ഞാല്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ശബരിമല തീര്‍ഥാടനം.
 
ഓരോ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്നവരുടെ കണക്കുകള്‍ എടുത്താല്‍ അവിശ്വാസികള്‍ ഞെട്ടുമെന്ന് ഉറപ്പാണ്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ സഹ്യപര്‍വ്വതനിരകളില്‍ ശബരിമല സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ മലയാളികളെ കൂടാതെ തമിഴ് ജനതകളും അയ്യപ്പനെ കാണാന്‍ എത്താറുണ്ട്. പതിനെട്ട് മലകളുടെ നടുവിലായി പൂങ്കാവനത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 
ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി വാവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് വാവരുനട. മുസ്ലീമായ വാവര്‍ അയ്യപ്പന്‍റെ സുഹൃത്തായിരുന്നു. എല്ലാ മതത്തിലും പെട്ട ആളുകള്‍ക്കും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. ഹിന്ദുക്കളല്ലാത്ത വളരെയധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കാറുണ്ട്.
 
തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം. ഈ സമയത്ത് രതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും മത്സ്യമാംസാ‍ഹാരങ്ങള്‍ വര്‍ജ്ജിക്കുകയും വേണം. ശരീരശുദ്ധി പാലിക്കുകയും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇരുമുടിക്കെട്ടുമായി മാത്രമെ പതിനെട്ടാം പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍