[$--lok#2019#state#uttar_pradesh--$]
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി തനിച്ച് നേടിയത് 71 സീറ്റുകളാണ്. സഖ്യകക്ഷിയായ അപ്നാ ദളിനു കിട്ടിയതു രണ്ട് സീറ്റുകളാണ്. എസ്‌പി അഞ്ച് സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളുമാണ് തെരഞ്ഞെടുപ്പിൽ നേടിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 80 സീറ്റുകളിലെക്കുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. നിരവധി കാരണങ്ങൾ കൊണ്ട് തന്നെ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. അതിനാൽ നിർണ്ണായകമാണ് ആര് ഇത്തവണ അധികാരമുറപ്പിക്കും എന്ന ചോദ്യവും.
[$--lok#2019#constituency#uttar_pradesh--$]
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.