മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന കേന്ദ്ര ഭരണകക്ഷി നേതാവിന്റെ പ്രസ്താവന ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് വലിയ ആശങ്കയുളവാക്കുന്നതാണെന്നും കെആര്‍ മീര പറഞ്ഞു. ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ച്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്‌നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പര്‍ധയുടേയും കൊടും ക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യീനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും ഇടതുപക്ഷത്തിനേ കഴിയൂവെന്നും മീര പറഞ്ഞു.