ചൂടിനെ പ്രതിരോധിക്കാന്‍ തൈര് മസാജ് നല്ലതാണ്. തലയിലും മുഖത്തും തൈര് കൊണ്ട് മസാജ് ചെയ്യുന്നത് ശീലമാക്കുക. ചര്‍മ്മത്തെ തണുപ്പിക്കാനുള്ള കഴിവ് തൈരിനുണ്ട്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന തൈര് തലയിലേയും ചര്‍മ്മത്തിലേയും അഴുക്ക് നീക്കം ചെയ്യുന്നു. വിറ്റാമിന്‍ സി, ഡി എന്നിവയും ലാക്ടിക് ആസിഡും തൈരില്‍ അടങ്ങിയിട്ടുണ്ട്.