ആരവങ്ങളില്ലാതെ ഈ വര്‍ഷവും ജന്മാഷ്ടമി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (18:13 IST)
ശോഭയാത്രയുടെ ആരവങ്ങളില്ലാതെ ഈ വര്‍ഷവും ജന്മാഷ്ടമി. ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിവസമാണ് ജന്മാഷ്ടമിയായി കണക്കാക്കുന്നത്. ജന്മാഷ്ടമിയെ അഷ്ടമിരോഹിണി, ശ്രീകൃഷ്ണജയന്തി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ജന്മാഷ്ടമി ദിവസം അര്‍ധരാത്രിയാണ് ശ്രീകൃഷ്ണന്‍ ജനിച്ചതായി കണക്കാക്കുന്നത്. ഇന്നേ ദിവസം ബാലികാ ബാലന്മാരെ ശ്രീകൃഷ്ണനായി അണിയിച്ചൊരുക്കാറും ശോഭയാത്ര നടത്താറുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍