പൊലീസെന്നു പറഞ്ഞെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചനടത്തിയത്. 8000 രൂപയും ഒരു ലാപ്‌ടോപുമാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഏപ്രില്‍ 25ന് രാത്രിയായിരുന്നു സംഭവം. ഭയംമൂലം ദമ്പതികള്‍ ആരോടും പറഞ്ഞില്ല. കഴിഞ്ഞദിവസം പഞ്ചായത്തംഗത്തോട് വിവരം പറഞ്ഞതിനെതുടര്‍ന്നാണ് അരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.