ഇവിടത്തെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കാഴ്ചകള്‍ വാക്കുകളുടെ ഫ്രെയിമുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല ഇവിടെ. മാടായിപ്പാറയിലെ ചരിത്രം വായിച്ചുതീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട്. അവ വായിച്ചുതീര്‍ക്കാന്‍ കാലമെത്ര കഴിയുമെന്ന് പറയുക അസാധ്യം. ..................................................
കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലാണ് മാടായിപ്പാറ. പഴയങ്ങാടിയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. കണ്ണൂരില്‍ നിന്ന് മാടായിലേക്ക് ബസ് ലഭ്യമാണ്.courtesy: Ezhimala, written by K Balakrishnan