ഓണവും ക്രിസ്‌മസുമെല്ലാം മലയാളികളുടെ അവധിക്കാലമാണ്. ഇപ്പോള്‍ ഇതാ പുതുവര്‍ഷവും ആഗതമായി. ഈ വര്‍ഷത്തില്‍ കുടുംബത്തോടൊപ്പം അവധിക്കാലയാത്രയ്ക്ക് പോകാൻ ആലോചിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റിയതും എന്നാല്‍ അത്രയധികം ചിലവില്ലാത്തതും കുടുംബത്തിനു മൊത്തം ചെയ്യാൻ കാര്യങ്ങളുമുള്ളതായ പല സ്ഥലങ്ങളുമുണ്ട്. ഏതെല്ലാമാണ് അവയെന്ന് നമുക്ക് നോക്കാം...
ആന്ധ്രപ്രദേശിലെ യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരമായ മാഹി എന്നിവ ചേര്‍ന്നാണ് പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്. എന്തുതന്നെയായാലും തമിഴ്നാടിന് സമീപത്തുള്ള പോണ്ടിച്ചേരിയും കേരളത്തിന്റെ തീരത്തുള്ള മാഹിയുമാണ് മലയാളികളെ ആകര്‍ഷിപ്പിക്കുന്ന സ്ഥലങള്‍.
ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് മൈസൂര്‍. നിരവധി ആളുകളാണ് ദിനംപ്രതി മൈസൂരിലേക്കെത്തുന്നത്. ചാമുണ്ഡി മല, മൈസൂര്‍ കൊട്ടാരം, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, ലളിതമഹല്‍ കൊട്ടാരം, റെയില്‍ മ്യൂസിയം, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സമ്മാനിക്കുന്നതുമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകം. എങ്കിലും എല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താവുന്നതരത്തില്‍ വളരെ സമ്പന്നമായ സ്ഥലം കൂടിയാണ് തേക്കടി.