സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിര്‍ണായക വിധി ഇന്ന്, കോടതി വിധികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:05 IST)
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക വിധികള്‍ ഉണ്ടാകും. സുപ്രിം‌കോടതിയും ഹൈക്കോടതിയും കൂടി അഞ്ച് ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. മൂന്ന് കേസ് സുപ്രിംകോടതിയും രണ്ട് കേസുകള്‍ ഹൈക്കോടതിയുമാണ് പരിഗണിക്കുക. 
 
ഏകീകൃത ഫീസ് അഞ്ച് ലക്ഷം രൂപയായി നിര്‍ണയിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയല്‍ ഇന്ന് ഹൈക്കോടതിയുടെ അന്തിമ വിധിയുണ്ടാകും. ഫീസിന്റെ കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സുപ്രിംകോടതി നിര്‍ദേശിച്ച പ്രകാരമാണ് ഹൈക്കോടതി ഇന്ന് സ്വാശ്രയ കേസ് പരിഗണിക്കുന്നത്. 
 
85 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയും ഫീസ് ഈടാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ അനുമതി നല്കിയിരുന്നു. ഈ ഫീസ് ഘടന പുതുക്കണമോ നിലനിര്‍ത്തണമോ എന്നതില്‍കോടതി ഇന്ന് വിധി പറയും. കോടതി വിധികളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

വെബ്ദുനിയ വായിക്കുക