കൊറിയന്‍ സൂപ്പര്‍ സീരിസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്റെന്‍ താരം പി വി സിന്ധുവിന് അഭിനന്ദനങ്ങള്‍ നല്കി മോഹന്‍ലാലും സച്ചിന് ടെന്ടുല്കറും. ഇവര്‍ തന്റെ ട്വിറ്ററിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ഓരോരുത്തരോടായി നന്ദി അറിയിക്കാനും സിന്ധു മറന്നില്ല.