കേരളത്തില്‍ മഴ വ്യാപകമാകുന്നു, അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തം

തിങ്കള്‍, 14 ജൂണ്‍ 2021 (09:45 IST)
കാലവര്‍ഷം ശക്തമായതോടെ കേരളത്തില്‍ വ്യാപകമായി മഴ. അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് കൂടുതല്‍ ശക്തമായി. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെയും അതോടൊപ്പം മഹാരാഷ്ട്ര തീരം മുതല്‍ ലക്ഷദ്വീപ് വരെയുള്ള ന്യൂനമര്‍ദ പാത്തിയുടെയും  സ്വാധീനത്തലാണ് അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമായത്. കേരളത്തില്‍ ജൂണ്‍ 17 വരെ മഴ, കാറ്റ് തുടരും. വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് കേരളത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍