കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കല്ലമ്പലം തട്ടുപാലത്ത് ഒരേ ദിശയില്‍ വന്ന മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യബസ്, കാര്‍, ഓട്ടോറിക്ഷ എന്നിവയായിരുന്നു ഒന്നിനു പിറകേ ഒന്നായി രാവിലെ 11 മണിക്ക് കൂട്ടിയിടിച്ചത്.
സ്വകാര്യ ബസില്‍ യാത്ര ചെയ്ത 10 പേര്‍ക്കും ഓട്ടോഡ്രൈവര്‍ക്കുമാണു പരിക്കേറ്റത്. ബസിനെയും ഓട്ടോയേയും മറികടക്കാന്‍ ശ്രമിച്ച കാര്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തോട്ടു വെട്ടിച്ചതാണ് അപകട കാരണം.
ഈ മൂന്നു വാഹനങ്ങളും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.