തൃശൂര്‍ പാലപ്പിള്ളി എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആന വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണു കിടക്കുന്നതായി നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. കുട്ടിയാനയെ രക്ഷപ്പെടുത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.