ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ നടിയും മോഡലും; പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി,താമസം അബുദാബിയിൽ, ഉന്നതരുമായി അടുത്ത ബന്ധം

ശനി, 3 ഓഗസ്റ്റ് 2019 (14:44 IST)
ഐഎ‌സ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിക്കുമ്പോൾ വാഹനത്തിനുള്ള കൂടെയുണ്ടായിരുന്നത് വഫ ഫിറോസ് എന്ന പെൺസുഹൃത്താണ്. അപകടമുണ്ടാക്കിയ കാർ‍, മോഡലും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ പേരിലാണുള്ളത്. ആരാണ് വഫ ഫിറോസ് എന്നാണ് എല്ലാവരും ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത് എന്നാണ് വഫ പറയുന്നത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
 
പ്രവാസിയായ വഫയുടെ കുടുംബം അബുദാബിയില്‍ ആണ്. ഇവര്‍ മോഡല്‍ കൂടിയാണ്.അബുദാബിയില്‍ സ്ഥിരതാമസാക്കിയ വാഫ വിവാഹിതയാണ്. വിവിധ മേഖലയിലുള്ള ഉന്നതരുമായി അടുത്ത ബന്ധമാണ് വഫയ്ക്കുള്ളത്. പട്ടം മരപ്പാലത്തിന് സമീപമാണ് വഫ ഇപ്പോള്‍ താമസിക്കുന്നത്. മൂന്നാര്‍ നടപടികള്‍ക്ക് ശേഷമാണ് ശ്രീറാമുമായി വഫ അടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്ന

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍