വയനാട്ടില്‍ നിന്നുള്ള ആദ്യ അതിഥി സംഘം ഇന്ന് മടങ്ങും; സ്വന്തം നാട്ടിലേക്ക് പോകുന്നത് 855 പേര്‍

സുബിന്‍ ജോഷി

ബുധന്‍, 13 മെയ് 2020 (10:50 IST)
വയനാട്ടില്‍ നിന്നുള്ള ആദ്യ അതിഥി സംഘം ഇന്ന് മടങ്ങും. സംഘത്തിലുള്ളത് 855 പേര്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ യാത്രതിരിക്കുന്നത്. 33 കെഎസ്ആര്‍ടിസി ബസുകളിലായാണ് ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്ന് ബസ് ചാര്‍ജ് ഈടാക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
 
ഉച്ചഭക്ഷണം നല്‍കിയായിരിക്കും അതിഥിതൊഴിലാളികളെ യാത്രയാക്കുന്നത്. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. ജാര്‍ഖണ്ഡില്‍നിന്ന് 509 പേരാണ് ഉള്ളത്. രാജസ്ഥാനില്‍ നിന്ന് 346 പേരും. ജില്ലയില്‍നിന്ന് സ്വന്തം നാടുകളിലേക്ക് തിരികെ പോകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4311 അതിഥി തൊഴിലാളികളാണ്. ഇവരെ ഘട്ടങ്ങളായി ട്രെയിനുകളില്‍ നാട്ടിലെത്തിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍