വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു
കാസർകോട്: തൃക്കരിപ്പൂരിൽ വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്കര പൊതുവാളാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് വീടിനു മുന്നിൽ വച്ച് ഇളകിയെത്തിയ കടന്നൽ കൂട്ടം പൊതുവാളിനെ ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് രാവിലെ മരിച്ചു. നാടക പ്രവർത്തകനായ ഇദ്ദേഹം തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവുകൂടിയായിരുന്നു.