കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ മരിക്കുമോ?

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ജൂലൈ 2022 (12:00 IST)
കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ മരിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. വളരെ അപൂര്‍വ്വമായാണ് കടന്നല്‍ കുത്തേറ്റ് മരിച്ച വാര്‍ത്ത നാം കേള്‍ക്കാറുള്ളത്. പലതരം എന്‍സൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. കടന്നല്‍ കുത്തുകള്‍ക്ക് ഒരാളെ കൊല്ലാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍, കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തില്‍ ഈ വിഷം പ്രവര്‍ത്തിക്കുന്നത്. 
 
അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ സ്ഥിതി സങ്കീര്‍ണമാകും. ഗുരുതരമായ അലര്‍ജി പ്രശ്‌നമുള്ളവര്‍ കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ രക്ത സമ്മര്‍ദം അപകടകരമായ രീതിയില്‍ കുറയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍