വിഴിഞ്ഞം തുറുമുഖ പദ്ധതി റിയൽ എസ്റ്റേറ്റ് കച്ചവടം: വിഎസ്

ഞായര്‍, 16 ഓഗസ്റ്റ് 2015 (17:12 IST)
സംസ്ഥാനത്തിന്റെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതിയുടെ പേരിൽ അദാനി ഗ്രൂപ്പ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതിന് യുഡിഎഫ് സർക്കാർ കൂട്ടു നിൽക്കുകയാണ്. വിഴിഞ്ഞം കരാറിൽ ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസിനാണെന്നും വിഎസ് ആരോപിച്ചു. അദാനി തന്നെ കണ്ടാലും ഇല്ലെങ്കിലും ഈ നിലപാടിൽ മാറ്റമില്ലെന്നും വിഎസ് വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ രഹസ്യമാകരുത്. മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന ചർച്ചയിൽ രഹസ്യ ധാരണകൾ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഭാധ്യക്ഷനും തമ്മിൽ നടത്തിയ ചർച്ചയിലെ ധാരണകൾ സമൂഹത്തോട് തുറന്നു പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, വിഴിഞ്ഞം തുറുമുഖ പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കൊതിക്കെറുവ് മൂലമെന്ന് മന്ത്രി കെ ബാബു പറഞ്ഞു.  പ്രതിപക്ഷത്തിന്റെ സമയത്ത് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് മൂലമുള്ള നിരാശയാണിത്. കരാറില്‍ യാതൊരു മാറ്റവും വരുത്തില്ല. എല്ലാവരുമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക