മുന്നാര്‍ സമരം സമരചരിത്രത്തിലെ പുതിയൊരേട്: വിഎസ്
മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടത്തിലെ സ്ത്രീകളുടെ സമരത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്വി എസ് അച്യുതാനന്ദന്‍.
സമരം തൊഴിലാളി സമരചരിത്രത്തിലെ പുതിയൊരേടാണ്. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രേഡ് യൂണിയനുകള്‍ തൊഴിലാളി സംരക്ഷകരാണെന്നുളള കാര്യം മറക്കരുത്. മൂന്നാറില്‍ സ്‌ത്രീകള്‍ നടത്തിയ സമരത്തെ മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. മൂന്നാര്‍ സമരം തൊഴിലാളി സമരചരിത്രത്തിലെ പുതിയൊരേടാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.