മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച് ജുഡിഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുന്നുണെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടെയോ ദേശീയ ഏജന്‍സിയുടെയോ അന്വേഷണം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ഡി ഐ ജി ഗോപകുമാര്‍ സരിതയെ അട്ടക്കുളങ്ങര ജയിലില്‍ ചെന്നു കണ്ടാണ് മൊഴിമാറ്റത്തിനു വഴിയൊരുക്കിയത്. സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ മൊഴിമാറ്റം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.