തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം- 63, കൊല്ലം- 65 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പോളിംഗ്. മധ്യകേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ഇന്നു വോട്ടെടുപ്പ്. ജില്ലയില്‍ ഇതുവരെ 68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്- 64, വയനാട്- 68, കണ്ണൂര്‍- 67, കാസര്‍ഗോഡ്- 69 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ പോളിംഗ് ശതമാനം. കാസര്‍കോഡ് ജില്ലയിലാണ് നിലവില്‍ ഏറ്റവും മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.