സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് സുധീരന്‍
സിപിഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. മതപരമായ ആഘോഷങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും വി എം സുധീരന്‍ പറഞ്ഞു.
നവരാത്രി ആഘോഷത്തെ ആര്‍എസ്എസ് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.