വിഴിഞ്ഞം അദാനിയെ ഏല്പിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിര്‍പ്പ്

ചൊവ്വ, 7 ജൂലൈ 2015 (12:19 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയെ ഏല്പിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്‌തി. വിഴിഞ്ഞത്തില്‍ ഹൈക്കമാന്‍ഡിനുള്ള അതൃപ്‌തി കെ പി സി സി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
 
അദാനിക്ക് ബി ജെ പിയുമായുള്ള ബന്ധമാണ് അതൃപ്‌തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം പദ്ധതി നടപ്പായാല്‍  ബി ജെ പി വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
 
അദാനിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹകരിക്കുന്നതിലാണ് ഹൈക്കമാന്‍ഡ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഉത്തരവ് വൈകുന്നത് ഹൈക്കമാന്‍ഡ് എതിര്‍പ്പിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക