വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിങ്കള്‍, 8 ജൂണ്‍ 2015 (10:08 IST)
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകതന്നെചെയ്യും. പ്രതിപക്ഷം ഏത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എല്‍.ഡി.എഫിന്റെ കാലത്തും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് തുറമുഖമന്ത്രി കെ ബാബു പറഞ്ഞു. അതേസമയം, ബാര്‍ കോഴ അന്വേഷണറിപ്പോര്‍ട്ട് അടക്കമുള്ള അഴിമതി ആരോപണങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെ തുടര്‍ന്നും സഭാ പ്രക്ഷുബ്ധമായിരുന്നു. 
 
തുടര്‍ന്ന് ബാര്‍കോഴ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബാര്‍ കോഴയിലെ ധനമന്ത്രി കെഎം മാണിയുടെ നിലപാടും ബാര്‍ കോഴയില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെ സര്‍ക്കര്‍ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. 
 

വെബ്ദുനിയ വായിക്കുക