വിഴിഞ്ഞം: അന്തിമ ധാരണ ഇന്നുണ്ടായേക്കും, കരണ്‍ അദാനി എത്തിച്ചേര്‍ന്നു
തിങ്കള്‍, 20 ജൂലൈ 2015 (08:27 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അദാനി പോര്‍ട്സ് ലിമിറ്റഡിന്റെ എംഡി ഗൌതം അദാനിയുടെ മകന്‍ കരണ്‍ അദാനി തിരുവനന്തപുരത്ത് എത്തി. 9.30ഓടെയാണ് കരണും സംഘവും എത്തിച്ചേര്‍ന്നത്.
രാവിലെ 12 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കരണ്‍ കൂടിക്കാഴ്ച നടത്തും. നിര്‍മാണ കരാര്‍ ഒപ്പിടല്‍, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് അന്തിമ ധാരണ ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനിക്ക് നല്‍കാന്‍ തീരുമാനിച്ച ശേഷം ആദ്യമായാണ് കമ്പനിയുടെ പ്രമുഖര്‍ കേരളത്തിലെത്തുന്നത്. കരണിനൊപ്പം അദാനി പോര്‍ട്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരും ഉണ്ടാകും. മുഖ്യമന്ത്രി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കരാര്‍ സംമ്പന്ധിച്ചും നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ചും അന്തിമ ധാരണ ഇന്നുണ്ടായേക്കും കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദാനി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. നിലവില്‍ വിഴിഞ്ഞം പദ്ധതിക്കെതിരായ കേസുകളില്‍ തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യവും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ യോഗത്തില്‍ ഉയര്‍ത്തും.