സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 18 ഓഗസ്റ്റ് 2024 (09:29 IST)
സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു. പനിയും ശ്വാസംമുട്ടലുമായെത്തുന്ന പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും നടത്തുന്ന പരിശോധനയില്‍ മിക്കതും വൈറല്‍ ന്യുമോണിയയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ഉടനെ ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കണം. അല്ലെങ്കില്‍ ഇത് ന്യുമോണിയയായി മാറും. ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യവിദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അണുബാധ ഉണ്ടായാല്‍ മൂന്നു മുതല്‍ അഞ്ചുദിവസം കൊണ്ടാണ് രോഗലക്ഷണം ഉണ്ടാകുന്നത്.
 
കൂടാതെ ഏഴ് ദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുമുണ്ട്. ജലദോഷം, തൊണ്ടവേദന, ശരീരവേദന, പനി, ചുമ എന്നിവയാണ് തുടക്കത്തിലെ രോഗലക്ഷണങ്ങള്‍. രോഗി സ്വയം ക്വാറന്റൈനില്‍ പോവുകയും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുകയും ചെയ്യണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍