ബിജു രമേശിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി; സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ശരിയായില്ല
ചൊവ്വ, 20 ജനുവരി 2015 (15:46 IST)
ബിജു രമേശിനെ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ശരിയായില്ലെന്നും. ഇതിലൂടെ ബിജു രമേശിന്റെ സംസ്കാരശൂന്യതയാണ് വെളിവായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബാര്‍ കോഴ വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചത് ശരിയായില്ല വെള്ളാപ്പള്ളി വ്യക്തമാക്കി. ബാലകൃഷ്ണപിള്ളയുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രതികരിക്കാനുള്ള ആളല്ല താനെന്നും അഴിമതിയെ ക്കുറിച്ച് പറയാന്‍ ബാലകൃഷ്ണപിള്ളക്ക് അവകാശമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്റെ ആനൂകുല്യമെല്ലാം പറ്റി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പിള്ള ശ്രമിക്കുന്നത് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
നേരത്തെ ബാര്‍ ഉടമ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയില്‍ വെള്ളാപ്പള്ളിയെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ശബ്ദരേഖയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം മോശമായിപ്പോയി എന്നും പ്രതികരണം വിഷമമുണ്ടാക്കിയെന്നും ബാലകൃഷ്ണപിള്ള പരാമര്‍ശിച്ചിരുന്നു.