എഫ് ഐ ആർ ഇട്ടതുകൊണ്ട് കുറ്റവാളിയാകില്ലെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി എസ് അച്യുതാനന്ദൻ കഥ അറിയാതെ ആട്ടം കാണുകയാണെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി എസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ വെള്ളാപള്ളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകേണ്ട തുക കൂടിയ പലിശക്ക് നൽകി വൻസാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കേസ്. സാമ്പത്തിക തിരിമറി, ഗൂഡാലോചന, പണാരോഹണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.