ടി ഡി രാമകൃഷ്ണന് വയലാർ അവാർഡ്

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (13:11 IST)
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് പുരസ്കാരത്തിനു അര്‍ഹനായത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014 ലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ചത് എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവുമാണ് ഇദ്ദേഹം. 
 
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ ചിലവഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ്. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം, മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ‘ആൽഫ’ എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍