വടക്കാഞ്ചേരി പീഡനക്കേസിൽ നുണപരിശോധനാഫലം പ്രതികൾക്ക് അനുകൂലം. സിപിഐഎം കൗണ്‍സിലറായ ജയന്തനടക്കമുള്ളവര്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ഒരു തെളിവുകളും നുണ പരിശോധനയിലൂടെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, പരാതിക്കാര്‍ അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ജയന്തന്റെ സഹോദരനായ ജനീഷ് , ഷിബു , വിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നായിരുന്നു ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്.