വടക്കാഞ്ചേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും വാശിയേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മേരി തോമസിനെ എല്‍ഡിഎഫ് രംഗത്തിറക്കിയപ്പോള്‍ അനില്‍ അക്കരയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. വടക്കാഞ്ചേരി എംഎല്‍എ കൂടിയായ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള അഴിമതികേസുകള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് ഇടതുപക്ഷം പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.
1957 മുതല്‍ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ എട്ടിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് വടക്കാഞ്ചേരി. ഇത്തവണ സിറ്റിങ് സീറ്റ് നിലനിര്‍ത്താനായി മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ അനില്‍ അക്കരയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. യുഡിഎഫിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി ഇരുചക്രവാഹനങ്ങളിലാണ് അനില്‍ അക്കര വോട്ട് തേടുന്നത്‍.
വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കെപിഎസി ലളിത പിന്‍മാറിയതോടെയാണ് മേരി തോമസിന് നറുക്ക് വീണത്. പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിലെത്തിയ മേരി തോമസ് തികഞ്ഞ പ്രതീക്ഷയിലാണ്. മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള കേസുകള്‍ തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് ഇടതുപക്ഷം. ബി ജെ പി സ്ഥാനാര്‍ഥിയായി ഉല്ലാസ് ബാബുവും പ്രചാരണരംഗത്ത് സജീവമാണ്.