അസ്‌ലം വധക്കേസ്: കേസുണ്ടാകും അടിയുണ്ടാകും കൊലയുണ്ടാകും, നേതൃത്വം പ്രവര്‍ത്തകരെ തിരിഞ്ഞു നോക്കുന്നില്ല, നിയമം കൈയ്യിലെടുക്കാന്‍ പറഞ്ഞുകൊണ്ട് കെഎംസിസി നേതാവിവിന്റെ വാട്ട്സ്അപ് സന്ദേശം പുറത്ത്
വടകര നാദാപുരത്ത് മുഹമ്മദ് അസ്ലാം വധക്കേസുമായി ബന്ധപ്പെട്ട് അണികളോട് നിയമ കയ്യിലെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കെ എം സി സി ബഹറൈന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി രംഗത്ത്. വാട്ട്സ്പ് സന്ദേശത്തിലാണ് ഹാജി ഇക്കാര്യം പറയുന്നത്. സമാധാനം എന്നൊക്കെ പറഞ്ഞ് നടക്കുന്ന പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരെ സംരക്ഷിക്കുന്നില്ലെന്നും നേതാവ് ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശം ലഭിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കേസുണ്ടാകും അടിയുണ്ടാകും കൊലയുണ്ടാകും, നേതൃത്വം പ്രവര്‍ത്തകരെ തിരിഞ്ഞു നോക്കുന്നില്ല. കുടുംബത്തേയും തിരിഞ്ഞു നോക്കുന്നില്ല. അങ്ങനെയുണ്ടായാൽ പോര. അവരുടെ കുടുംബത്തിനു വേണ്ട എല്ലാ സഹായവും ചെയ്യണം. മാർക്കിസ്റ്റ് പാർട്ടി അങ്ങനെ ചെയ്യുന്നുണ്ട്. അതുപോലെ. നമ്മുടെ പാര്‍ട്ടിക്ക് മരിച്ചാല്‍ മയ്യത്തെടുത്തതോടെ എല്ലാ തീരും. നേതൃത്വം പറയുന്നത് സമാധാനം എന്നാണ്. നമ്മുടെ യുവാക്കള്‍ വെട്ടു കൊണ്ട് മരിക്കുമ്പോള്‍ നമുക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു ചോദിച്ചാണ് നിയമം കൈയ്യിലെടുക്കാന്‍ നേതാവ് പറയുന്നത്.