പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണം: വിജിലൻസ് ഡയറക്ടർക്ക് വി മുരളീധരന്റെ കത്ത്

ശനി, 10 സെപ്‌റ്റംബര്‍ 2016 (15:08 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് മേധാവിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാർട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ ഉപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.
 
മുഖ്യമന്ത്രിയുടെ മകന്‍ ബർമിങ്ഹാം സർവകലാശാലയിൽ എംബിഎ പൂർത്തിയാക്കിയതിന്റെ വരുമാന സ്രോതസ് അദ്ദേഹം വ്യക്തമാക്കണം. അതുപോലെ രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏർപ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തത്. ഇതേകുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇ–മെയിൽ വഴി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് വി.മുരളീധരൻ നല്‍കിയ പരാതി പറയുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക