കേരളത്തില്‍ ഹിന്ദു സമുദായം ന്യൂനപക്ഷമായി മാറുന്നുവെന്ന് വി മുരളീധരന്‍
കേരളത്തില്‍ ഹിന്ദു സമുദായം ന്യൂനപക്ഷമായി മാറുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. കേരളത്തില്‍ സമസ്ത മേഖലകളിലും ഹിന്ദു സമൂഹം പിന്‍തള്ളപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും ന്യൂനപക്ഷ സമുദായങ്ങളുടെ കൈകളിലാണ്. മുസ്ലിം ജനസംഖ്യ വര്‍ധനവും ആശങ്കയുണ്ടാക്കുന്നതാണെന്നും ഇങ്ങനെ പോയാല്‍ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറുമെന്നും വി മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
എന്‍എസ്‌എസ് ആസ്ഥാനത്തുനിന്നു നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ മുന്‍ നിലപാടില്‍ തന്നെ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദു സമുദായങ്ങളോടും ബിജെപിക്കു ഒരേ നിലപാടാണുള്ളത്. ഏത് സമുദായ നേതാവ് തെറ്റു ചെയ്‌താലും പാര്‍ട്ടി അതു ചൂണ്‌ടിക്കാണിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.