"നാട് നന്നാകാൻ യുഡിഎഫ്" എൽഡിഎഫിന് പിന്നാലെ പരസ്യവാചകവുമായി യു‌ഡിഎഫ്

ബുധന്‍, 3 മാര്‍ച്ച് 2021 (19:19 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് പരസ്യവാചവുമായി യുഡിഎഫ്. നാട് നന്നാകാൻ യുഡിഎഫ് എന്നാണ് ഇത്തവണത്തെ പരസ്യവാചകം. തെരെഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്കൊപ്പം വാക്കുനൽകുന്നു എന്നും യു‌ഡിഎഫ് പരസ്യത്തിലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പരസ്യവാചകം പ്രഖ്യാപിച്ചത്.
 
ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കിവരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം കേരളത്തിൽ പലയിടത്തും സിപിഎമ്മും ബിജെപിയും തമ്മിൽ പരസ്‌പര ധാരണയുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീ എമ്മിന് നാലേക്കർ സർക്കാർ സ്ഥലം വിട്ടുനൽകാനുള്ള തീരുമാനത്തിന് പിന്നിൽ സർക്കാരിന്റെ ബിജെപി ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍