ലോറി സമരം അഞ്ചാംദിവസത്തിലേക്ക്; നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച

ഞായര്‍, 5 ഏപ്രില്‍ 2015 (11:14 IST)
അയല്‍സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് അവശ്യസൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോറി സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. എന്നാല്‍ കേരളത്തിലേക്കെത്തുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തില്‍ 30 ശതമാനം മാത്രമേ കുറഞ്ഞിട്ടുളളൂ എന്നാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ആവശ്യ സാധനങ്ങള്‍ മാത്രം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ലോറി സമരം ശക്തിപ്പെടുത്തുമെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പാചക വാതക ടാങ്കര്‍ ലോറിയുടമാ സംഘം വെള്ളിയാഴ്ച മുതല്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നിരുന്നു. അമരവിള, ചെങ്കോട്ട,കുമളി തുടങ്ങിയ മറ്റ് പ്രധാന ചെക്‌പോസ്റ്റുകളിലും സമരം ബാധിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെഎം മാണിയും തൊഴിലാളികളുമായി ചര്‍ച്ച നടത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക