45ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. കാത്തിരിപ്പിനൊടുവില്‍ വള്ളവും വലയുമൊരുക്കി മത്സ്യത്തൊഴിലാളികളിന്ന് തങ്ങളുടെ ബോട്ടുകൾ കടലിലിറക്കും.
ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴികളികൾ മാത്രമാണ് കടലിൽ പോയിരുന്നത്. അതിനാല്‍ തന്നെ ചെറുമീനുകളായ മത്തി, അയല, കൊഴുവ, ചൂടൻതുടങ്ങിയ മീനുകളാണ് ഇവർക്ക് ലഭിച്ചത്. ഇവയ്ക്ക് കൂടിയ വിലയുമായിരുന്നു ട്രോളിംഗ് നിരോധന സമയത്ത് മാര്‍ക്കറ്റില്‍.