കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 നവം‌ബര്‍ 2023 (08:46 IST)
തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോണ്‍ ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു ഭാഗത്ത് മാറിനിന്നു.
 
ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലെത്തി. ബസ് ഡിപ്പോയില്‍ നിര്‍ത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. തുടര്‍ന്ന് ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
 
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് ഡിപ്പോയിലുണ്ടായിരുന്ന യാത്രക്കാര്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍