നാലുവര്‍ഷത്തെ പ്രണയം കാമുകന്‍ ഭര്‍ത്താവിനോട് പറഞ്ഞതിനെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ജനുവരി 2022 (08:47 IST)
നാലുവര്‍ഷത്തെ പ്രണയം കാമുകന്‍ ഭര്‍ത്താവിനോട് പറഞ്ഞതിനെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു. തിരുവനന്തപുരം കുന്നത്തുകാലാണ് സംഭവം. ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപികയാണ് മരിച്ചത്. 27 വയസായിരുന്നു. സംഭവത്തില്‍ പൂവാര്‍ സ്വദേശി വിഷ്ണു അറസ്റ്റിലായി. ഇയാള്‍ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടക്കുന്നത്. 
 
വാട്‌സാപ്പിലൂടെ യുവതി തൂങ്ങുന്ന ദൃശ്യം കണ്ടാണ് താന്‍ ഇവിടെയെത്തിയതെന്ന് പ്രതി പറയുന്നു. പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഇവര്‍തൂങ്ങിയ വിവരം അറിയുന്നത്. വര്‍ക്ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈവിവരം വിഷ്ണു ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍