നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍

ശ്രീനു എസ്

വ്യാഴം, 4 മാര്‍ച്ച് 2021 (09:15 IST)
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 13,15,905 പേര്‍ പുരുഷന്മാരും 14,53,310 പേര്‍ വനിതകളും 57 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ വര്‍ക്കല മണ്ഡലത്തില്‍ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്.  
 
ആറ്റിങ്ങലില്‍ 90,771 പുരുഷന്മാരും 1,08,263 സ്ത്രീകളും രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം 1,99,036 സമ്മതിദായകരാണുള്ളത്. www.nsvp.in വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് സമ്മതിദായകര്‍ ഈ പോര്‍ട്ടല്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍