കേരള ജല അതോറിറ്റിയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതി 'ജീവന്‍ധാര' പദ്ധതിക്ക് കേരള പിറവി ദിനത്തില്‍ തുടക്കമായി. കേരള ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജല ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച കുടിവെള്ളം കുടുംബശ്രീ സംരംഭകര്‍ വഴി വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. കുടുംബശ്രീ സംരംഭക അയല്‍ക്കൂട്ട അംഗങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതി വഴി ജല അതോറിറ്റിക്കും സാമ്പത്തികമായ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നു ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍. ജയചന്ദ്രന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ ജല ശുദ്ധീകരണ ശാലയില്‍ ശാസ്ത്രീയമായി ശുദ്ധീകരിക്കുന്ന കുടിവെള്ളം 48 മണിക്കൂര്‍ വരെ കുടിക്കാനായി നേരിട്ട് ഉപയോഗിക്കാം.